എറണാകുളം : ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും (Aluva Girl Rape Case). പ്രതിയായ നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റിൽ രാജിനെയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക (Aluva Girl Rape Case Accused). വ്യാഴാഴ്‌ച പുലർച്ചെ രണ്ടേകാലോടെ നടന്ന നാടിനെ നടുക്കിയ ക്രൂരമായ സംഭവത്തിൽ മണിക്കൂറുകൾക്കകമായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത് (Aluva Girl Rape Case Accused in Police custody).
പെരിയാറിലെ മാർത്താണ്ഡവർമ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞായിരു പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പുഴയിൽ ചാടി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ നീന്തൽ വശമില്ലാത്ത പ്രതിക്ക് കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
പുഴക്കരയില്‍ നിന്ന് ട്രെയിൻ കയറാൻ ശ്രമം: ഇതോടെ നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ പ്രതി ആദ്യ ഘട്ടത്തിൽ തയ്യാറായില്ല. പെരിയാറിന്‍റെ കരയിൽ ഒളിച്ചിരുന്ന്, രാത്രി സമയത്ത് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
ഏഴ് വർഷം മുമ്പ് മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇതോടെയാണ് പ്രതി കൊച്ചിയിലെത്തി സന്തോഷെന്ന പേരിൽ കഴിഞ്ഞത്. ചില്ലറ ജോലികളും ചെറിയ മോഷണങ്ങളുമായിരുന്നു പ്രതിയുടെ രീതി. വ്യാഴാഴ്‌ച പുലർച്ചെ പെൺകുട്ടിയുടെ വീടിനു സമീപത്തെ മൂന്നു വീടുകളിലെത്തി മോഷണം നടത്താൻ കഴിയുമോയെന്ന് പ്രതി പരിശോധിച്ചതായാണ് സംശയിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ച പൊലീസ് നായ മണം പിടിച്ച് സമീപത്തെ മൂന്ന് വീടുകളിൽ എത്തിയിരുന്നു.