കേരളം

kerala

ETV Bharat / state

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ ; മൃതദേഹം സംസ്‌കരിച്ചു, പ്രതി അഫ്‌സാക് ആലം റിമാന്‍ഡില്‍ - തായിക്കാട്ടുകര

കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളില്‍ പൊതുദർശനത്തിനുവച്ച ശേഷമായിരുന്നു മൃതദേഹം കീഴ്‌മാട് പൊതു ശ്‌മശാനത്തില്‍ സംസ്‌കരിച്ചത്. അതേസമയം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു

Aluva girl cremation  Aluva girl murder  Aluva girl murder accused in remand  അഫ്‌സാക് ആലം റിമാന്‍ഡില്‍  അഫ്‌സാക് ആലം  കീഴ്‌മാട്  തായിക്കാട്ടുകര  ആലുവ കൊലപാതകം
Aluva girl cremation

By

Published : Jul 30, 2023, 1:39 PM IST

Updated : Jul 30, 2023, 2:24 PM IST

കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

എറണാകുളം : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ആയിരങ്ങള്‍. മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളില്‍ പൊതുദർശനത്തിനുവച്ച ശേഷമാണ് സംസ്‌കാരം നടന്നത്.

അധ്യാപകരും കൂട്ടുകാരും നാട്ടുകാരുമടക്കം നിരവധി പേരാണ് സ്‌കൂളിലെത്തി പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഏറെ വൈകാരികമായിരുന്നു തായിക്കാട്ടുകര സ്‌കൂളിലെ പൊതുദര്‍ശനം.

നൂറുകണക്കിന് ആളുകൾ വിലാപയാത്രയായാണ് മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ എത്തിച്ചത്. അന്തിമോപചാരം അർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ശ്‌മശാനത്തില്‍ വച്ച് അവസരം നൽകി. മതപരമായ ചടങ്ങുകളോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

ആലുവ എംഎൽഎ അൻവർ സാദത്ത്, റോജി എം ജോൺ എംഎൽഎ തുടങ്ങിയവര്‍ പെണ്‍കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നലെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് രാവിലെ 7.30 ഓടെയാണ് തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്.

അതേസമയം കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്‌ഫാക്ക് ആലത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.

വെള്ളിയാഴ്‌ച മൂന്ന് മണിയോടെയാണ് പ്രതി അസ്‌ഫാക്ക് ആലം കുട്ടിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്‌ച (ജൂലൈ 29) ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത്. ചുമട്ട് തൊഴിലാളികളും ശുചീകരണ തൊഴിലാളികളുമാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ചുറ്റിലും കല്ലുവച്ച നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചതിന് പിന്നാലെ ആരംഭിച്ച തെരച്ചില്‍ 20 മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് മൃതദേഹം ലഭിച്ചത്.

Also Read:അതിക്രൂര കൊലപാതകം; ആലുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ്

കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ആന്തരികാവയങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Also Read:Aluva Murder| 'പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്'; 5 വയസുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊലയ്ക്ക് പിന്നിൽ നിലവിൽ പിടിയിലായ അസ്‌ഫാക് ആലം മാത്രമാണെന്നാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണത്തെ വഴി തെറ്റിക്കുന്ന രീതിയിലുള്ള മൊഴിയാണ് പ്രതി തുടക്കത്തില്‍ പൊലീസിന് നൽകിയത്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് അസ്‌ഫാക് ആലം പൊലീസിന് ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് സക്കീറിനെ അസ്‌ഫാക്കിന് പരിചയപ്പെടുത്തിയ ഇയാളുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അസ്‌ഫാക് പറഞ്ഞത് കള്ളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

Last Updated : Jul 30, 2023, 2:24 PM IST

ABOUT THE AUTHOR

...view details