ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തിയത് നിരവധി വിശ്വാസികള്‍. 500 ലധികം പരോഹിതൻമാരാണ് ഇത്തവണ കർമങ്ങൾക്ക് നേതൃത്വം നൽകിയത്. 300 ലധികം ബലിത്തറകളും വിശ്വാസികൾക്കായി ഒരുക്കിയിരുന്നു. 2000 ലധികം പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്താൻ സാധിക്കും.
ആലുവമണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയത് ആയിരങ്ങള്‍ - sivarathri
1500 ലധികം പൊലീസുകാരെയാണ് സുരക്ഷക്കായി നിയമിച്ചിരിക്കുന്നത്.
പ്രളയത്തിന് ശേഷം ആലുവ മണപ്പുറത്ത് നടക്കുന്ന വലിയ പരിപാടികൂടിയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. വലിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബലിയിടൽ ചടങ്ങ് കഴിയുന്നത് വരെ സിഐയുടെ നേത-ത്വത്തിലുള്ള പൊലീസ് സന്നാഹം സുരക്ഷാ ക്രമീകരണങ്ങളുമായി ആലുവയിലുണ്ടാകും.ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ നദിയിലേക്ക് അധികം ഇറങ്ങാതിരിക്കാന്‍ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്.രാത്രി 12 മണിക്ക് ശേഷമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. ഇതിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് ബലിതര്‍പ്പണത്തിനായിഎത്തിയത്.