കേന്ദ്രത്തിൽ എങ്ങുമില്ലാത്ത പാർട്ടിയായ സിപിഎം വിജയിച്ചാലും മന്ത്രിയാകാൻ കഴിയില്ല. കോണ്‍ഗ്രസിനും കേന്ദ്രത്തിൽ സാധ്യത കാണുന്നില്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ചു വിട്ടാലും പാർലമെൻറിൽ കുറച്ച് പ്രസംഗങ്ങൾ മാത്രമേ നടക്കൂ. പ്രചരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാർഥിഅൽഫോൺസ് കണ്ണന്താനം. നാലര വർഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും, വിജയിക്കുന്നയാള്‍ മണ്ഡലത്തിന്എത്രമാത്രം ഗുണകരമാകുന്നതും നോക്കിയാകും വോട്ടർമാർ സ്ഥാനാർഥിയെ വിജയിപ്പിക്കുകയെന്ന് കേന്ദ്രമന്ദ്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
വാഗ്ദാനങ്ങള്‍ നൽകാതെയുള്ള പ്രചാരണം ആയിരിക്കും മണ്ഡലത്തിൽ നടത്തുക: അൽഫോൺസ് കണ്ണന്താനം - Alphonse kannamthanam
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സിപിഎന്‍റെയും കോൺഗ്രസിന്‍റെയും സ്ഥാനാർഥികൾ തങ്ങളുടെ ഒന്നാംഘട്ട പ്രചാരണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ബിജെപിയുടെ എന്‍ഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം പ്രചരണം ആരംഭിക്കുന്നത്.
എറണാകുളത്തെ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം
വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത്. വാഗ്ദാനങ്ങള്‍ നൽകാതെയുള്ള പ്രചാരണം ആയിരിക്കും മണ്ഡലത്തിൽ നടത്തുകയെന്ന് കണ്ണന്താനം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തമാശയായി തോന്നുന്നുവെന്നും കണ്ണന്താനം പറഞ്ഞു.