കേരളം

kerala

ETV Bharat / state

കുടിവെള്ള സ്രോതസിലേക്ക് കക്കൂസ് മാലിന്യം തുറന്ന് വിടുന്നതായി ആരോപണം - നഗരസഭയും ആരോഗ്യവകുപ്പും

മഴക്കാലത്ത് തോട് നിറഞ്ഞ് ഒഴുകുന്നതിനാൽ ഓടയിലൂടെ എത്തുന്ന മാലിന്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിലെത്തുകയില്ല. എന്നാൽ വേനൽക്കാലത്ത് നീരൊഴുക്ക് താഴുന്നതോടെയാണ് ഓടയിലൂടെ എത്തുന്ന മാലിന്യം പൊതുജന ശ്രദ്ധയിലെത്തുന്നത്.

എറണാകുളം  കുടിവെള്ള സ്രോതസ്  കക്കൂസ് മാലിന്യം  നഗരസഭയും ആരോഗ്യവകുപ്പും  umping toilets into drinking water source
കുടിവെള്ള സ്രോതസിലേക്ക് കക്കൂസ് മാലിന്യം തുറന്ന് വിടുന്നതായി ആരോപണം

By

Published : Mar 22, 2020, 3:53 PM IST

എറണാകുളം:കുടിവെള്ള സ്രോതസിലേക്ക് കക്കൂസ് മാലിന്യ മടക്കം തുറന്ന് വിടുന്നതായി ആരോപണം. സംഭവം അറിഞ്ഞിട്ടും നഗരസഭയും ആരോഗ്യവകുപ്പും നടപടി എടുക്കുന്നില്ലെന്നും. നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസായ കൂരൂർ തോട്ടിലാക്കാണ് ഹൈറേഞ്ച് ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി വരെയുള്ള വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടക്കമുള്ള മാലിന്യ വാഹിനി കുഴലുകൾ സ്ഥാപിച്ച് ഓടയിലേക്ക് മലിനജലം തുറന്ന് വിട്ടിരിക്കുന്നത്. ഈ ഓടയിലേക്ക് വ്യാപാര സ്ഥാപനങ്ങളിലേയും മറ്റും കക്കൂസ് മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ തളളുന്നത് പതിവാണ്. മഴക്കാലത്ത് തോട് നിറഞ്ഞ് ഒഴുകുന്നതിനാൽ ഓടയിലൂടെ എത്തുന്ന മാലിന്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിലെത്തുകയില്ല. എന്നാൽ വേനൽക്കാലത്ത് നീരൊഴുക്ക് താഴുന്നതോടെയാണ് ഓടയിലൂടെ എത്തുന്ന മാലിന്യം പൊതുജന ശ്രദ്ധയിലെത്തുന്നത്.

കുടിവെള്ള സ്രോതസിലേക്ക് കക്കൂസ് മാലിന്യം തുറന്ന് വിടുന്നതായി ആരോപണം

ഓടയിലേക്ക് തുറന്നിരിക്കുന്ന മാലിന്യ കുഴലുകൾ നീക്കം ചെയ്യണമെന്നും മാലിന്യ മൊഴുക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടും നഗരസഭയ്ക്കും ആരോഗ്യ വകുപ്പിനും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടികളും സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തഹസിൽദാർക്കും ആർ.ഡി.ഒ യ്ക്കും നൽകിയ പരാതിയിൽ നഗരസഭയോട് നടപടി എടുക്കാൻ ആവശ്യപ്പെട്ടങ്കിലും തുടർ നടപടികൾ ഒന്നും തന്നെയുണ്ടായില്ല. ആയിരകണക്കിന് ആളുകൾ കുടിവെള്ളത്തിനാശ്രയിക്കുന്ന ജലസ്രോതസ് മലിനമാക്കുന്നവരെ സഹായിക്കുന്ന നിലപാട് നഗരസഭയും ആരോഗ്യ വകുപ്പും തുടർന്നാൽ വൻ വിപത്തായിരിക്കും നഗരത്തിൽ അരങ്ങേറുക.

ABOUT THE AUTHOR

...view details