കേരളം

kerala

ETV Bharat / state

സ്‌പ്രിംഗ്ലര്‍ ഇടപാടിലെ ഇടനിലക്കാരി മുഖ്യമന്ത്രിയുടെ മകളെന്ന് എല്‍ദോസ് കുന്നപ്പള്ളി - പിണറായി വിജയന്‍റെ മകൾ

രാജീവ് തോമസിന്‍റെ അമേരിക്കയിലെ വീട്ടിൽ പിണറായി വിജയന്‍റെ മകൾ ആറ് തവണ സന്ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി

kerala cm  cm daughter  eldoss kunnapally  sprinkler  പിണറായി വിജയന്‍റെ മകൾ  എറണാകുളം
മുഖ്യമന്ത്രിയുടെ മകളാണ് സ്‌പിംഗ്ളർ ഇടപാടിലെ ഇടനിലക്കാരിയെന്ന്:എൽദോസ് കുന്നപ്പള്ളി

By

Published : Apr 22, 2020, 10:19 PM IST

എറണാകുളം: സ്‌പ്രിംഗ്ലര്‍ ഇടപാടിലെ ഇടനിലക്കാരി മുഖ്യമന്ത്രിയുടെ മകളാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ. സ്‌പ്രിംഗ്ലര്‍ കമ്പനിയുടെ സിഒയും മലയാളിയുമായ രാജീവ് തോമസിന്‍റെ അമേരിക്കയിലെ വീട്ടിൽ പിണറായി വിജയന്‍റെ മകൾ ആറു തവണ സന്ദര്‍ശനം നടത്തിയതിന്‍റെ തെളിവ് തന്‍റെ പക്കലുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന അമേരിക്കയിലെ ഐടി കമ്പനിക്ക് പെട്ടെന്ന് കോടികളുടെ ആസ്‌തിയായത് ഇത്തരം നീക്കങ്ങളിൽ നിന്ന് ലഭിച്ച തുകയാകാമെന്ന് അദ്ദേഹം ആരോപിച്ചു. തന്‍റെ വാദം തള്ളികളഞ്ഞാൽ താന്‍ തെളിവുകള്‍ നിരത്താമെന്നും എംഎല്‍എ പറഞ്ഞു.

സ്‌പ്രിംഗ്ലര്‍ ഇടപാടിലെ ഇടനിലക്കാരി മുഖ്യമന്ത്രിയുടെ മകളെന്ന് എല്‍ദോസ് കുന്നപ്പള്ളി

ABOUT THE AUTHOR

...view details