കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസിലെ മുഴുവൻ പ്രതികള്‍ക്കും തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എൻ.ഐ.എ കോടതി

സ്വർണക്കടത്തിലെ മുഴുവൻ പ്രതികള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള എന്‍ ഐ എയുടെ വാദം കോടതി അംഗീകരിച്ചില്ല.

എൻ.ഐ.എ കോടതി  nia  എറണാകുളം  സ്വർണ്ണക്കടത്ത്  തീവ്രവാദം  ദാവൂദ് ഇബ്രാഹിം  ഫിറോസ് ഒയാസി
മുഴുവൻ പ്രതികള്‍ക്കും തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എൻ.ഐ.എ കോടതി

By

Published : Oct 15, 2020, 8:15 PM IST

Updated : Oct 15, 2020, 9:31 PM IST

എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എൻ. ഐ.എ കോടതി. സ്വര്‍ണക്കടത്ത് കേസിൽ നിക്ഷേപകരായ പത്തു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു . അതേസമയം ജാമ്യാപേക്ഷ തള്ളിയ മൂന്ന് പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. സ്വർണക്കടത്തിലെ മുഴുവൻ പ്രതികള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള എന്‍ ഐ എയുടെ വാദം കോടതി അംഗീകരിച്ചില്ല.

സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്.എന്നാല്‍ ഇത് തീവ്രവാദ ശക്തികളിൽ നിന്ന് എത്തിയതാണെന്നതിന് തെളിവില്ല. കടത്തിയ സ്വർണത്തിന്‍റെ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനും തെളിവില്ല. ലാഭമുണ്ടാക്കാനായി സ്വർണക്കടത്ത് നടത്തിയെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമമാണെന്ന് എൻ.ഐ.എ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാനുള്ള വസ്‌തുതകൾ പ്രഥമദൃഷ്‌ട്യ കേസ് ഡയറിയിൽ ഇല്ലെന്നും എൻ.ഐ.എ.കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയുടെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ചെറിയ കുറ്റം ചെയ്തവരെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാനാവില്ലന്നും പത്ത് പേര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മുഴുവൻ പ്രതികള്‍ക്കും തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എൻ.ഐ.എ കോടതി

പത്തുലക്ഷം രൂപയുടെ ബോണ്ട്, പാസ് പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സംസ്ഥാനം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പന്ത്രണ്ടാം പ്രതി മുഹമ്മദലി, പതിമൂന്നാം പ്രതി ഷറഫുദ്ധീൻ കെ.ടി. എന്നിവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തണം. ഇവർ അഞ്ചാം പ്രതി റമീസുമായി ടാൻസാനിയയിൽ പോയി സ്വർണക്കടത്ത് നടത്തിയതായി ആരോപണമുണ്ട്. ഇവർക്ക് ദാവൂദ് ഇബ്രാഹിമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. അതിനാല്‍ ഈ പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്നതായും ഉത്തരവിലുണ്ട്. സ്വർണ്ണക്കടത്തിനെ തീവ്രവാദവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ അഡ്വ : രഘുനാഥ് പറഞ്ഞു. വിശദമായി വാദം കേട്ട ശേഷം കോടതി ഇറക്കിയ ഉത്തരവ് ഈ കേസിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 15, 2020, 9:31 PM IST

ABOUT THE AUTHOR

...view details