കേരളം

kerala

ETV Bharat / state

വി വി പ്രകാശിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് എ.കെ. ആന്‍റണി - AK Anthony condoles

പ്രകാശിന്‍റെ വേർപാട് പൊതു ജീവിതത്തിൽ തീരാനഷ്ടമാണെന്ന് എ.കെ. ആന്‍റണി അനുസ്മരിച്ചു.

അനുശോചിച്ച് എ.കെ. ആന്‍റണി  വി വി പ്രകാശിന്‍റെ നിര്യാണം  എ.കെ. ആന്‍റണി അനുശോചിച്ചു  എ.കെ. ആന്‍റണി വാർത്ത  വി വി പ്രകാശിന്‍റെ നിര്യാണം വാർത്ത  AK Anthony condoles on VV Prakash's death  VV Prakash's death news  AK Anthony condoles  AK Anthony condoles on VV Prakash's death
വി വി പ്രകാശിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് എ.കെ. ആന്‍റണി

By

Published : Apr 29, 2021, 9:30 AM IST

എറണാകുളം: പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണെന്നും വി.വി. പ്രകാശ് തികച്ചും വ്യത്യസ്‌തനായ രാഷ്ട്രീയക്കാരനായിരുന്നുവെന്നും ആന്‍റണി പറഞ്ഞു.

വിദ്യാർഥി, യുവജന കാലഘട്ടം മുതൽ വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിന്‍റെ വേർപാട് പൊതു ജീവിതത്തിൽ തീരാ നഷ്ടമാണെന്നും എ.കെ. ആന്‍റണി അനുസ്മരിച്ചു.

Read more:നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു

പുലർച്ചെ തന്നെ വി.വി. പ്രകാശിന്‍റെ മരണവാർത്ത കേട്ടപ്പോൾ ഞെട്ടലും അതിലേറെ അസ്വസ്‌ഥതയും ഉണ്ടാക്കി. പൊതുരംഗത്തിനും കോൺഗ്രസ് പ്രസ്‌ഥാനത്തിന് ചുറുച്ചുറുക്കും ആത്മാർഥതയുമുള്ള ഒരു പ്രവർത്തകനെയാണ് നഷ്ടമായതെന്നും ആന്‍റണി പറഞ്ഞു.

Read more: സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് നഷ്‌ടമായത്: രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details