എറണാകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയിൽ. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ സംബന്ധിക്കും. രാവിലെ 10ന് അങ്കമാലിയിൽ എത്തുന്ന യാത്രയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടിജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് അങ്കമാലി ഫെഡറൽ ബാങ്ക് സമീപം സ്വീകരണ സമ്മേളനം നടക്കും.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളത്ത് - രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളത്ത്
രാവിലെ 10ന് അങ്കമാലിയിൽ എത്തുന്ന യാത്രയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടിജെ വിനോദ് എംഎൽഎയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിക്കും.
![രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളത്ത് Aishwarya Kerala Yatra Aishwarya Kerala Yatra led Ramesh Chennithala Ernakulam today രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളത്ത് എറണാകുളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10579278-47-10579278-1613020110087.jpg)
11 മണിക്ക് ആലുവയിൽ എത്തുന്ന യാത്രയെ പറവൂർ കവലയിൽ നിന്ന് അൻവർ സാദത്ത് എംഎൽഎയുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. ആലുവ തോട്ടക്കാട്ടുകര ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷമുള്ള ആദ്യ സ്വീകരണ ചടങ്ങ് കളമശേരി മാളികംപീടികയിലാണ്. നാല് മണിക്ക് പറവൂരിൽ മുനിസിപ്പൽ പാർക്കിൽ സ്വീകരണസമ്മേളനം നടക്കും. തുടർന്ന് പറവൂരിൽ നിന്ന് വരാപ്പുഴ കണ്ടെയ്‌നർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കുന്ന യാത്രക്ക് ഗോശ്രീ പാലത്തിന് സമീപം സ്വീകരണം നൽകും. ആദ്യ ദിവസത്തെ സമാപന സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. യുഡിഎഫ് നേതാക്കളായ എംകെ മുനീർ എംഎൽഎ, പിജെ ജോസഫ് എംഎൽഎ, എൻകെ പ്രേമചന്ദ്രൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, സിപി ജോൺ, വിഡി സതീശൻ എംഎൽഎ തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.