കേരളം

kerala

രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു

By

Published : Jun 24, 2021, 2:16 PM IST

കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് തുടർച്ചയായ രണ്ടാം ദിവസവും ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.

രാജ്യദ്രോഹ കേസ്  ഐഷ സുൽത്താനയെ വിട്ടയച്ചു  ഐഷ സുൽത്താന  ലക്ഷദ്വീപ്  Aisha Sultana  Aisha Sultana released  ലക്ഷദ്വീപ് ഭരണകൂടം  ലക്ഷദ്വീപ് പൊലീസ്  Lakshadweep  Lakshadweep police
ഐഷ സുൽത്താനയെ വിട്ടയച്ചു

എറണാകുളം: ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് തുടർച്ചയായി ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്. ലക്ഷദ്വീപിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഞായറാഴ്ചയായിരുന്നു ആദ്യം ചോദ്യം ചെയ്തത്. ബുധനാഴ്ചയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

തനിക്ക് അടിയന്തിരമായി കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ സുൽത്താന ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊച്ചിയിലേക്ക് മടങ്ങാൻ പൊലീസ് അനുമതി നൽകി. നാളെയോ മറ്റന്നാളോ ഐഷ കൊച്ചിയിൽ എത്തുമെന്നാണ് വിവരം.
Also Read:രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം

അതേ സമയം ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലക്ഷദ്വീപിലെത്തിയ ഐഷ സുൽത്താന കൊവിഡ് പ്രോട്ടോക്കോളും ക്വാറന്‍റൈൻ വ്യവസ്ഥകളും ലംഘിച്ചെന്നാണ് ലക്ഷദ്വീപ് ഭരണകൂടവും പൊലീസും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിന് മുൻപാകെയാണ് റിപ്പോർട്ട് നൽകിയത്.

ജൂൺ 19ന് ദ്വീപിലെത്തിയ ഐഷ സുൽത്താനയെ ഹോം ക്വാറന്‍റൈൻ വ്യവസ്ഥകൾ പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകുന്നതിൽ മാത്രമാണ് ഇളവ് നൽകിയിരുന്നത്. ജൂൺ 20ന് മറ്റു ചിലർക്കൊപ്പമാണ് പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെത്തിയത്. ചോദ്യം ചെയ്യലിനു ശേഷം അവർ മാധ്യമങ്ങളെ കാണുകയും ചെയ്‌തിരുന്നു. മടങ്ങിപ്പോകും മുൻപ് പഞ്ചായത്ത് ഒാഫീസിൽ ചിലരുമായി ചർച്ച നടത്തുകയും ചെയ്‌തു.

ജൂൺ 21ന് രാവിലെ ആറു മണിക്ക് ഐസൊലേഷൻ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന ചില കൊവിഡ് രോഗികളെ സന്ദർശിച്ചു. ഈ നടപടികൾ ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണ്. കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചെന്ന് ആരോപിച്ച വ്യക്തിയാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്. ഇത് നിയമവ്യവസ്ഥകളോടുള്ള അനാദരവാണ്. ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം ഐഷ ദുരുപയോഗം ചെയ്‌തു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഇതു കൂടി പരിഗണിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ ആവശ്യപ്പെട്ടത്.

ABOUT THE AUTHOR

...view details