എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ പ്രഖ്യാപിച്ച അടിയന്തരവാസ്ഥ പിൻവലിച്ചു. ഷാർജയിൽ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിന് ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടർന്നാണ് വിമാനത്താവളത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തതിനെ തുടർന്നാണ് അടിയന്തരവാസ്ഥ ഒഴിവാക്കിയത്.
ഹൈഡ്രോളിക് തകരാറുണ്ടായ 'എയര്‍ അറേബ്യ' സുരക്ഷിതമായി ഇറക്കി; കൊച്ചി വിമാനത്താവളത്തിലെ നിയന്ത്രണം പിൻവലിച്ചു - ഹൈഡ്രോളിക് തകരാറുണ്ടായ എയര്‍ അറേബ്യ സുരക്ഷിതമായി ഇറക്കി
ഹൈഡ്രോളിക് തകരാറുണ്ടായ 'എയര്‍ അറേബ്യ'യിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.
കൊച്ചിൻ ഇന്‍ർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് (സിയാൽ) ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ ചലനത്തെ നിയന്ത്രിക്കുന്ന ഹൈഡ്രോളികിന് തകരാർ സംഭവിച്ചതോടെയാണ് പൈലറ്റ് വിമാനം അടിയന്തരമായി താഴെയിറക്കിയത്. ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ ജി 9 - 426 വിമാനം വെള്ളിയാഴ്‌ച വൈകുന്നേരം 7:13 കൊച്ചി എയർ പോർട്ടിൽ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് ഹൈഡ്രോളിക് തകരാർ സംഭവിച്ചത്.
തുടര്‍ന്ന്, റൺവേ 09-ൽ 7:29 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു. ഇതേ തുടർന്ന് ഒരു മണിക്കൂർ അമ്പത് മിനിറ്റിന് ശേഷം 8:22 നാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. ഏഴ് ജീവനക്കാർ ഉൾപ്പടെ 229 പേരായിരുന്നു ഷാർജ വിമാനത്തിൽ ഉണ്ടായിരുന്നത്. മറ്റു പ്രശ്‌നങ്ങളില്ലെന്നും വിമാന സർവിസ് സാധാരണ പോലെ പുനരാരംഭിച്ചുവെന്നും സിയാൽ അറിയിച്ചു.
TAGGED:
lands safely at Cochin airport