ETV Bharat Kerala

കേരളം

kerala

ETV Bharat / state

പെട്രോള്‍ വില 110 കടന്നു: ഒൻപത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപയിലധികം - കേരളത്തിലെ പെട്രോള്‍

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 111.53 രൂ​പ​യായി. 9 ദിവസത്തിനുള്ളില്‍ പെട്രോൾ വില 5.23 രൂപയും ഡീസൽ വില 5.06 രൂപയുമാണ് കൂട്ടിയത്

Again hike in Petrol-Diesel price
Again hike in Petrol-Diesel price
author img

By

Published : Mar 29, 2022, 7:09 AM IST

കൊച്ചി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും (29.03.2022) വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 74 പൈസയുമാണ് വര്‍ധിച്ചത്. 9 ദിവസത്തിനിടെ പെട്രോൾ വില 5.23 രൂപയും ഡീസൽ വില 5.06 രൂപയുമാണ് കൂട്ടിയത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 111.53 രൂ​പ​യും ഡീ​സ​ലി​ന് വി​ല 98.09 രൂ​പ​യു​മാ​യി. എ​റ​ണാ​കു​ള​ത്ത് 109.42, 96.49, കോ​ഴി​ക്കോ​ട് 109.7, 96.77 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 225 കോടി ഡോളറിന്‍റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

ABOUT THE AUTHOR

author-img

...view details