കേരളം

kerala

ETV Bharat / state

ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള മൊഴിയില്‍ ഉറച്ച് ടി.ഒ സൂരജ് - palarivattam bridge corruption case

ഇബ്രാഹിം കുഞ്ഞിന്‍റെ അനുമതിയോടെയാണ് നിര്‍മാണ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നും ടി.ഒ. സൂരജ്

ടി.ഒ. സൂരജ്  പാലാരിവട്ടം അഴിമതിക്കേസ്  മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ്  പൊതുമരാമത്ത് വകുപ്പ്  വിജിലന്‍സ്  ibrahim kunju  t o sooraj  palarivattam bridge corruption case  ernakulam latest news
ടി.ഒ. സൂരജ്

By

Published : Mar 3, 2020, 7:11 PM IST

Updated : Mar 3, 2020, 8:15 PM IST

എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ മൊഴിയിൽ ഉറച്ച് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്. ഇബ്രാഹിം കുഞ്ഞിന്‍റെ അറിവോടെയാണ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതെന്ന് ടി.ഒ. സൂരജ് വിജിലൻസിന് വീണ്ടും മൊഴി നൽകി. കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ടി.ഒ. സൂരജിനെ ചോദ്യം ചെയ്‌തത്.

മുന്‍കൂര്‍ വായ്‌പ അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്‍റെ അറിവോടെ; മൊഴിയില്‍ ഉറച്ച് ടി.ഒ. സൂരജ്

പാലാരിവട്ടം പാലം നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിക്ക് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ തുക അനുവദിച്ചുവെന്നാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. കേസിൽ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജാണ് അഴിമതിയിൽ മുൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിയുടെ അറിവോടെയാണ് മുൻകൂർ തുക അനുവദിച്ചതെന്നും പലിശയില്ലാതെ തുക നൽകാനാണ് മന്ത്രി നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് 7 % പലിശ നിശ്ചയിച്ചത് താനാണെന്നുമായിരുന്നു സൂരജ് നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ട് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. ടി.ഒ. സൂരജിന്‍റെ മൊഴി വസ്‌തുതാ വിരുദ്ധമാണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജിലൻസിനോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് സൂരജിനെ വിജിലൻസ് വീണ്ടും വിളിച്ചു വരുത്തി മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തത്. മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടെന്ന് മാധ്യമങ്ങളോടും അദ്ദേഹം ആവർത്തിച്ചു. പാലാരിവട്ടം അഴിമതിക്കേസിൽ നാലാം പ്രതിയായ സൂരജ് നിലവിൽ ജാമ്യത്തിലാണ്.

Last Updated : Mar 3, 2020, 8:15 PM IST

ABOUT THE AUTHOR

...view details