കേരളം

kerala

ETV Bharat / state

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ: അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - കേരള വാര്‍ത്തകള്‍

സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്

വിഴിഞ്ഞം തുറമുഖ നിര്‍മാണം  അദാനി ഗ്രൂപ്പ്  Vizhinjam port construction updates  Vizhinjam port construction  വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ  സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും  അദാനി ഗ്രൂപ്പും കരാർ കമ്പനിയും  ഹൈക്കോടതി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates
സര്‍ക്കാറിനെതിരെ അദാനി ഗ്രൂപ്പ്;ഹർജി ഇന്ന് ഹൈക്കോടതിയില്‍

By

Published : Oct 31, 2022, 6:48 AM IST

എറണാകുളം:വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കർശന നടപടി എടുക്കാൻ നിർബന്ധിതമാക്കരുതെന്ന് സമരക്കാര്‍ക്ക് കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നാണ് കോടതി നിർദേശം. തുറമുഖ നിർമാണ പ്രവർത്തനങൾ പൂർണമായും തടസപ്പെട്ടുവെന്നും സമരം അക്രമാസക്തമാകുന്ന സാഹചര്യമാണുള്ളതെന്നും അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം. ഉത്തരവിന്മേലുള്ള നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി ഇന്ന് വരെ സമയം നൽകിയിരുന്നു.
തുറമുഖ നിർമാണ പ്രദേശത്തെ റോഡിലെ തടസങ്ങളടക്കം നീക്കണമെന്ന ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്നാണ് കോടതിയുടെ നിലപാട്. റോഡ് ഉപരോധത്തിന്‍റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details