എറണാകുളം:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കൽ പൂർത്തിയായി. എറണാകുളം ജെ.എഫ്.സി.എം കോടതി രണ്ടാണ് മൊഴി രേഖപ്പെടുത്തിയത്. 51 പേജുകളിലാണ് മൊഴി രേഖപ്പെടുത്തിയത്.
അഞ്ചര മണക്കൂറാണ് മൊഴിയെടുക്കൽ നീണ്ടുനിന്നത്. തനിക്ക് പറയാനുള്ളതെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കോടതിയിൽ പറയുകയുണ്ടായി. തന്‍റെ കൈവശമുള്ള തെളിവുകൾ ഏതൊക്കെയാണെന്ന് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും മൊഴി നൽകിയിട്ടുണ്ട്.
ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുത്തു 'സിനിമാക്കാര്‍ സാക്ഷികളാകും'
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ വൈകിയതിന്‍റെ കാരണങ്ങൾ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ബന്ധമുള്ള വി.ഐ.പി ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ഈ കേസിൽ കൂടുതൽ പേർ സാക്ഷികളായി വരാൻ സാധ്യതയുണ്ട്. സിനിമ മേഖലയിൽ നിന്നുള്ളവർ സാക്ഷികളായി വരുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്‌ദ രേഖകള്‍ അദ്ദേഹം പുറത്തുവിടുകയുണ്ടായി. ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തിരുന്നു.
മൊഴിയെത്തുടര്‍ന്ന് കേസ്
ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഈ കേസിൽ തുടരന്വേഷണം നടത്തുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്‌തരിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യുകയുണ്ടായി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ നിർണായകമായ ബാലചന്ദ്രകുമാറിന്‍റെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
മജിസ്ട്രേറ്റ് മുന്‍പാകെ സാക്ഷിയെന്ന നിലയിൽ ബാലചന്ദ്രകുമാർ നൽകുന്ന രഹസ്യമൊഴി നടിയെ ആക്രമിച്ച കേസിൽ ഏറെ നിർണായകമാണ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധ ഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌ത്.
ALSO READ:അഭിമാനം, ലക്ഷ്യം സ്പേസ് മേഖലയുടെ വിപുലീകരണം: എസ് സോമനാഥ്