കേരളം

kerala

ETV Bharat / state

നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കും

കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കുക. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അടച്ചിട്ട മുറിയില്‍ തുടർ വാദം കേൾക്കാന്‍ കോടതി നിര്‍ദേശം

actress attack case latest update  actress petition will be heard in closed session in actress attack case  actress attack case  high court  sexual harassments in film field  actor Dileep case  നടി ആക്രമിക്കപ്പെട്ട കേസ്  അതിജീവിത  അതിജീവിതയുടെ ഹര്‍ജി  ഹൈക്കോടതി  ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി  സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ്
നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കും

By

Published : Aug 22, 2022, 1:03 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സിംഗിൾ ബെഞ്ച് നടപടി. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി അടുത്ത തിങ്കളാഴ്‌ച(29.08.2022) ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതിജീവിത ആവശ്യപ്പെട്ടത് പ്രകാരം അടച്ചിട്ട മുറിയിലാകും തുടർ വാദം കേൾക്കുക. തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ് വാദം. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യവും തിങ്കളാഴ്‌ച പരിഗണിക്കും.

കേസിന്‍റെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം. ജ‍ഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്‌തത്. ഇത് നിയമപരമല്ലെന്നും അതിജീവിതയുടെ ഹർജിയിലുണ്ട്. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

ABOUT THE AUTHOR

...view details