കേരളം

kerala

ETV Bharat / state

' ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ അതീവ ഗൗരവം', ദിലീപിന് മുൻകൂർ ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം - ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെയും ക്രൈംബ്രാഞ്ച് എതിർത്തു. അതേസമയം ദിലീപിന്റെ മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

actress attacking case  Prosecution against Dileep  നടിയെ ആക്രമിച്ച കേസ്  ദിലീപിനെതിരെ പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസ്; അതീവ ഗൗരവുമള്ളത്, പ്രതികളുടെ കൂറുമാറ്റത്തിന് പിന്നില്‍ ദിലീപെന്നും പ്രോസിക്യൂഷന്‍

By

Published : Jan 20, 2022, 4:45 PM IST

Updated : Jan 20, 2022, 5:20 PM IST

എറണാകുളം:ദിലീപ് എട്ടാം പ്രതിയായ, നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അതീവ ഗൗരവമുള്ളതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ നൽകിയ സംഭവം ചരിത്രത്തിലാദ്യമാണിതെന്നും പ്രോസിക്യൂഷന്‍ കോടിതിയെ അറിയിച്ചു.

' ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ അതീവ ഗൗരവം', ദിലീപിന് മുൻകൂർ ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം

ഈ കേസിൽ വിചാരണ നീട്ടാനും ദിലീപ് ശ്രമിച്ചു. സാക്ഷികൾ കൂറുമാറിയതിന് പിന്നിലും ദിലീപാണ്. വിവിധ ഹർജികളുമായി 57 തവണയാണ് പ്രതി കോടതിയെ സമീപിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെയും ക്രൈംബ്രാഞ്ച് എതിർത്തു. അതേസമയം ദിലീപിന്റെ മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

' ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ അതീവ ഗൗരവം', ദിലീപിന് മുൻകൂർ ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം

Also Read; നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഒന്നാം പ്രതി ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്താണ് റിപ്പോർട്ട് നൽകിയത്.

'ദിലീപ് അടക്കമുള്ളവർക്ക് ജാമ്യം നല്‍കരുത്'

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം നടത്തുന്നത് പതിവില്ലാത്ത സംഭവമാണ്. ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സുദർശന്‍റെ കൈവെട്ടും എന്ന് ദിലീപ് പറഞ്ഞതിന് തെളിവുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉൾപ്പടെയുളള അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗൂഢാലോചന നടത്തിയത്.

' ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ അതീവ ഗൗരവം', ദിലീപിന് മുൻകൂർ ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം

ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ കേസിൽ അന്വേഷണം പ്രഥമിക ഘട്ടത്തിലാണ്. സിനിമ നടനായ പ്രതി സ്വാധീനമുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കണമെങ്കിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്.

ഗൂഢാലോചന നടന്നത് ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചാണ്. 24 ശബ്ദ ഫയലുകൾ തെളിവായി ഹാജരാക്കിയുണ്ട്. ശബ്ദരേഖകളുടെ ഫോറൻസിക് പരിശോധന നടത്തേണ്ടതുണ്ട്. പ്രതികളുടെ വീട്ടിൽ നിന്നും 14 രേഖകൾ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.

Last Updated : Jan 20, 2022, 5:20 PM IST

ABOUT THE AUTHOR

...view details