എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്‌ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്
Manju Warrier identified telephone conversation: അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ വീണ്ടെടുത്ത ടെലിഫോൺ സംഭാഷണങ്ങൾ തിരിച്ചറിയുന്നതിന് കൂടിയായിരുന്നു മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്. ദിലീപ്, സുരാജ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഡിവൈഎസ്‌പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. നാല് മണിക്കൂര്‍ വരെ മൊഴിയെടുപ്പ് നീണ്ടുനിന്നു.
Manju Warrier statement: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യം സംശയമുന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജുവിൽ നിന്നും ആവശ്യമെങ്കിൽ ഇനിയും വിവരങ്ങൾ തേടും. കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു ക്രൈംബ്രാഞ്ച് സംഘം രഹസ്യമായി മഞ്ജു വാര്യരിൽ നിന്ന് വിരങ്ങൾ തേടിയത്. നാളെ കാവ്യ മാധവനെ ഇതേ കേസിൽ ചോദ്യം ചെയ്യാനിരിക്കെയാണ് മഞ്ജുവിന്‍റെ മൊഴി രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.