എറണാകുളം:നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരായ അഡീഷണൽ പ്രോസിക്യൂട്ടറുടെ അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. തുടർന്ന് അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാനായി മാറ്റി.
Actress Attack Case | നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീൽ സമര്‍പ്പിച്ച് അഡീഷണൽ പ്രോസിക്യൂട്ടർ - ernakulam todays news
Actress Attack Case | അഡീഷണൽ പ്രോസിക്യൂട്ടർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിയ്‌ക്കുകയും നടൻ ദിലീപ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കുകയും ചെയ്‌തു.
Actress Attack Case | വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീൽ സമര്‍പ്പിച്ച് അഡീഷണൽ പ്രോസിക്യൂട്ടർ
നിർമാതാവ് ആന്‍റോ ജോസഫ് ഉൾപ്പടെയുള്ള ചില സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ച് വരുത്തണമെന്ന ആവശ്യവും കോടതി തള്ളി.
വിചാരണ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്‌താണ് നടിയെ ആക്രമിച്ച കേസിലെ അഡീഷണൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് നാരായണൻ ഹൈക്കോടതിയെ സമീപ്പിച്ചത്.