എറണാകുളം:നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ബുധനാഴ്ച രാവിലെ സാക്ഷിവിസ്താരത്തിനിടെ വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കാൻ സഹായകരമാകുന്നതാണ് പുറത്ത് വന്ന വിവരങ്ങൾ. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമെത്തിയതിനെ കുറിച്ച് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നത് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.