കൊച്ചി:നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണയാരംഭിക്കുന്ന തീയ്യതി കോടതി ഇന്ന് പ്രഖ്യാപിക്കും. വിസ്‌തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറും. നടൻ ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും കോടതി ഇന്നലെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ വിചാരണ നടപടികളിലേക്ക് കടക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും - kochi special court
വിസ്‌തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും.
നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും
വിചാരണ എപ്പോൾ തുടങ്ങണമെന്ന് കോടതി അഭിപ്രായം ചോദിച്ചിരുന്നു. ജനുവരി 27ന് ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷക ജനുവരി 28നും എട്ടാം പ്രതി ദിലീപിന്‍റെ അഭിഭാഷകൻ ജനുവരി 29ഉം ആവശ്യപ്പെട്ടതോടെ കോടതി തീരുമാനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന സാക്ഷി പട്ടിക അനുസരിച്ചായിരിക്കും സാക്ഷികള്‍ക്ക് കോടതി സമന്‍സ് അയക്കുക. തുടർന്നായിരിക്കും സാക്ഷിവിസ്‌താരം ആരംഭിക്കുക.