എറണാകുളം:നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരേപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് (2022, മെയ് 24) ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കും. രാഷ്‌ട്രീയ സമ്മര്‍ദത്തിന്‍റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. ഭരണമുന്നണിയിലെ ചില രാഷ്‌ട്രീയക്കാരും ഇതിനായി സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍: നിര്‍ണായക തീരുമാനം ഉണ്ടായേക്കും - നടിയെ അക്രമിച്ച കേസ്
ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജഡ്‌ജിയെ മാറ്റണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ജഡ്ജി സ്വയം പിന്മാറിയില്ലെങ്കില്‍ അതിജീവിത വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയേക്കും
കസ്‌റ്റഡിയിലുള്ള ദൃശ്യം ചോര്‍ന്നതില്‍ വിചാരണ കേടതി ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താത്പര്യമാണ് വിചാരണ കോടതി ജഡ്‌ജിയുടേതെന്ന് സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്‌റ്റിസ് കൗസര്‍ എടപ്പഗമാണ് ഹര്‍ജി പരിഗണിക്കുന്നത്.
ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതിജീവിതയുടെ ആവശ്യത്തില്‍ ഹൈക്കോടതി രജിസ്റ്റാര്‍ തീരുമാനമെടുത്തിരുന്നില്ല. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി സ്വയം പിന്മാറാന്‍ തയ്യാറായില്ലെങ്കില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അതിജീവിത കോടതിയില്‍ ഇന്ന് ആവശ്യപ്പെടും. വിചാരണ കോടതിയില്‍ കേസ് പരിഗണിച്ച ജഡ്‌ജിക്ക് കോടതിയില്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പരാതിക്കാരിയുടെ വാദം.