എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശം. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. നേരത്തെ നൽകിയ നോട്ടിസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസ്: ദിലീപിന് നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം - KERALA IMPORTANT NEWS
നേരത്തേ നൽകിയ നോട്ടിസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടിസ് നൽകാനുള്ള കോടതിയുടെ നിർദേശം.
നടിയെ ആക്രമിച്ച കേസ്: ദിലീപിന് നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം
ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന വീണ്ടും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടർന്നാണ് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയത്.
കേസിൽ ജാമ്യത്തിലിരിക്കെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു, വധ ഗൂഢാലോചനക്കേസിലും പ്രതിചേർക്കപ്പെട്ടു തുടങ്ങിയവയാണ് ദിലീപിനെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ.