എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചുമത്തിയ അധിക കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്നതില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കേസില്‍ തുടരന്വേഷണം നടത്തി നടനെതിരെ അധിക കുറ്റപത്രം സമര്‍പ്പിച്ചത്. തുടരന്വേഷണത്തിനെതിരെ എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷം ഹൈക്കോടതി ഇത് തള്ളിയിരുന്നു.
നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരെ ചുമത്തിയ അധിക കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്നതില്‍ വിധി ഇന്ന്
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്തി നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ വിശദമായ വാദങ്ങള്‍ക്ക് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്
കേസില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ച് ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. അധിക കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍റെ സുഹൃത്ത് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുന്നതാണോയെന്നും കോടതി വ്യക്തമാക്കും.
തുടരന്വേഷണത്തിനൊടുവില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തിനെ പ്രതിചേര്‍ക്കുകയും നടനെതിരെ തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തുകയുമാണ് ചെയ്‌തത്. ഇത് നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.