എറണാകുളം:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതിയോടെ പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്‌തതിന്‍റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് കോടതിയി സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.
കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിന് പ്രതികളുടെ പഴയ ഫോണുകൾ പിടിച്ചെടുക്കണം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്‌ത്രീയത പരിശോധന ഫലം ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ലഭിച്ചത്. അതിനാൽ ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.
ശനിയാഴ്‌ച പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിച്ച വേളയിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി അസ്വസ്ഥതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടന്ന് അഭിപ്രായപ്പെട്ടിരുന്നു.
ALSO READ കോഴിക്കോട് ഇരട്ട സ്ഫോടനം: അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്