കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും - ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്

actress attack case  dileep bail  നടിയെ ആക്രമിച്ച കേസ്  ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്  നടിയെ ആക്രമിച്ച കേസ് വിചാരണ രകോടതി
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും

By

Published : Jun 28, 2022, 9:23 AM IST

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്‍റെ ജമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് (28-06-2022) വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു വിചാരണ കോടതിയില്‍ ദിലീപിന്‍റെ വാദം.

നേരത്തെ ഒരു തവണ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തളളിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ വീണ്ടും വിചാരണ കോടതിയെ സമീപിച്ചത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയിലുന്നയിച്ച വാദം.

പല വഴികളിലൂടെയും സാക്ഷികളെ സ്വാധീനിച്ചു. ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചു തുടങ്ങിയ വാദങ്ങളും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദസന്ദേശമുള്ള പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധനാഫലവും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു.

അതേസമയം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്‌ത സംഭാഷണത്തിൻ്റെ യഥാർഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൃത്യമായ തീയതി പ്രധാനപ്പെട്ട ഒന്നാണെന്ന് കോടതി പ്രോസിക്യൂഷനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ റെക്കോഡ് ചെയ്‌ത ശബ്‌ദരേഖയില്‍ സംഭാഷണത്തിന്‍റെ ശബ്‌ദം വര്‍ധിപ്പിച്ചതിനാലാണ് തീയതി കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ നിലവിലുള്ള തെളിവുകള്‍ മതിയെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ പുകമറ സൃഷ്‌ടിക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആരോപണം. ദിലീപിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ തിരക്കഥയാണ് കേസിന് ആധാരം. അദ്ദേഹത്തിന്‍റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വിചാരണ സമയത്ത് കോടതിയെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details