എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേക്ഷണം വേണമെന്നാണ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.