എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും. മൂന്നുമാസം കൂടി സമയം വേണമെന്നാകും ആവശ്യപ്പെടുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് - actress attack case
കേസിൽ പ്രധാന സാക്ഷികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുണ്ടെന്നും, തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച്
കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ പ്രധാന സാക്ഷികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുണ്ടെന്നും, തെളിവുകൾ ശേഖരിക്കാനുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ഫോറൻസിക് പരിശോധന ഫലവും വരാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമയം നീട്ടി ചോദിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. നേരത്തെ സമയം നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.