കേരളം

kerala

ETV Bharat / state

ദിലീപിന്‍റെ ജാമ്യം റദ്ദാക്കല്‍ : ഹര്‍ജി ഇന്ന് വിചാരണക്കോടതിയില്‍ - നടിയെ ആക്രമിച്ച കേസ് തിജീവതയുടെ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

ദിലീപിന്‍റെ
ദിലീപിന്‍റെ

By

Published : May 26, 2022, 10:34 AM IST

Updated : May 26, 2022, 3:04 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച ഹർജി ഇന്ന് വിചാരണ കോടതി പരിഗണിക്കും. ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചിരുന്നു. കേസ് നീട്ടി കൊണ്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകൻ മുംബൈയിൽ പോയതിന് തെളിവുണ്ട്. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും ലഭ്യമായിട്ടുണ്ട്. ദിലീപിന്‍റെ ഫോൺ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സ്ആപ്പ് ചാറ്റുകൾ ഡിലിറ്റ് ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. അതേസമയം പ്രോസിക്യൂഷന്‍റെ വാദങ്ങളിൽ വിചാരണ കോടതി സംശയം പ്രകടിപ്പിക്കുകയായിരുന്നു.

Also read: അതിജീവിതയുടെ ഹർജി ഹൈക്കോടതിയില്‍: കേസ് പരിഗണിക്കുന്നത് പുതിയ ബഞ്ച്

Last Updated : May 26, 2022, 3:04 PM IST

For All Latest Updates

ABOUT THE AUTHOR

...view details