കേരളം

kerala

ETV Bharat / state

നടി ആക്രമണം: ബാലചന്ദ്രകുമാർ സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണം കണ്ടെത്തണമെന്ന് കോടതി - ദിലീപ് കേസ് വാര്‍ത്തകള്‍

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

actress attack case updation  actress attack case latest news  നടിയെ അക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി  ദിലീപ് കേസ് വാര്‍ത്തകള്‍  ദിലീപ് കേസ് വിചാരണ കോടതി
നടിയെ അക്രമിച്ച കേസ്: ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്‌ത ഉപകരണമെവിടെയെന്ന് വിചാരണ കോടതി, പ്രോസിക്യൂഷന്‍ വാദം തള്ളി പ്രതിഭാഗം

By

Published : Jun 2, 2022, 6:35 PM IST

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്‌ത ഉപകരണമെവിടെയെന്ന് വിചാരണ കോടതി. കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് ചോദ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവ് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയോ എന്നും കോടതി ചോദിച്ചു.

നടിയെ അക്രമിച്ച കേസില്‍ അഭിഭാഷകര്‍ വിചാരണ കോടതിയിലേക്ക്

അതിനുള്ള അപേക്ഷ നേരത്തെ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ ആരോപണെത്തെയും വിചാരണ കോടതിയില്‍ പ്രതിഭാഗം നിഷേധിച്ചു. ദിലീപിന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസനെ അഭിഭാഷകർ ഇടപെട്ട് മൊഴിമാറ്റിച്ചുവെന്ന ആരോപണത്തെയും പ്രതിഭാഗം തള്ളി.

ദാസനുമായി കൂടിക്കാഴ്ച നടന്നുവെന്ന് പറയപ്പെടുന്ന ദിവസം താന്‍ കൊവിഡ് ബാധിതനായിരുന്നുവെന്നാണ് രാമന്‍പിള്ള കോടതിയെ അറിയിച്ചത്. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് ദിലീപ് അയച്ചെന്ന് പറയപ്പെടുന്ന ഭീഷണിക്കത്ത് അന്വേഷണസംഘം വ്യാജമായി സൃഷ്‌ടിച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം ഏഴിന് വീണ്ടും കോടതി പരിഗണിക്കും.

Also read: കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച്: ഒരു ദിവസം പോലും അനുവദിക്കരുതെന്ന് ദിലീപ്

ABOUT THE AUTHOR

...view details