എറണാകുളം : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിക്കവെ കോടതി അതിജീവിതയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
നടിയെ ആക്രമിച്ച കേസ് : അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ
കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹാഷ് വാല്യു മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണങ്ങള്‍. ജസ്‌റ്റിസ് സിയാദ് റഹ്‌മാനാണ് ഹർജിയിൽ വാദം കേൾക്കുന്നത്.അതേസമയം കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഇതേ ബഞ്ച് നേരത്തെ വിധി പറയാൻ മാറ്റിയിരുന്നു.