എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ് നൽകി. ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു.
നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ് - ernakulam larest news
ദിലീപ് സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നത് വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
നടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ്
READ MORE: നടിയെ ആക്രമിച്ച കേസ്: വി അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ ഗൗരവകരമായി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.