കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും - dileep case

വിചാരണ കോടതിയിൽ സാക്ഷി വിസ്‌താരം തുടങ്ങുന്നത് പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം. 36 സാക്ഷികളെ വിസ്‌തരിക്കും. മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വിസ്‌തരിക്കുന്നത് സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം.

നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസ് ദിലീപ്  ദിലീപ് കേസ്  നടിയെ ആക്രമിച്ച കേസ് വിചാരണ നടപടികൾ  വിചാരണ നടപടികൾ നടിയെ ആക്രമിച്ച കേസ്  പ്രിൻസിപ്പൽ സെഷൻസ് കോടതി  പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ നടപടികൾ  ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസ്  മഞ്ജു വാര്യർ  സാഗർ വിൻസൻ്റ്  ദിലീപ്  വിചാരണ കോടതി സാക്ഷി വിസ്‌താരം നടിയെ ആക്രമിച്ച കേസ്  actress assault case updates  actress assault case  dileep case  dileep
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

By

Published : Nov 10, 2022, 10:03 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുനരാരംഭിക്കും. പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിചാരണ കോടതിയിൽ സാക്ഷി വിസ്‌താരം തുടങ്ങുന്നത്. മുപ്പത്തിയാറ് സാക്ഷികളെയാണ് ഇനി വിസ്‌തരിക്കുക.

ഏറ്റവും കൂടുതൽ ദിവസം വിസ്‌തരിക്കുക ബാലചന്ദ്രകുമാറിനെയാണ്. മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്‌തരിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് വന്ന ശേഷമായിരിക്കും തീരുമാനമെടുക്കുക. മൂന്നു പേരെ വീണ്ടും വിസ്‌തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

36 സാക്ഷികൾക്ക് കോടതി സമൻസ് അയച്ചിരുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ്, സുഹൃത്തും പ്രതിയുമായ ശരത്ത് എന്നിവർക്കെതിരായ അധിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലായിരുന്നു വിചാരണ നടപടികൾ നിർത്തിവച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസ് ഒഴികെയുള്ളവരുടെ സാക്ഷി വിസ്‌താരം നേരത്തെ പൂർത്തിയായിരുന്നു. ആദ്യ കുറ്റപത്രത്തിൽ ഗൂഢാലോചനയും ബലാത്സംഗവുമുൾപ്പടെയുള്ള കുറ്റമാണ് എട്ടാം പ്രതി ദിലീപിനെതിരെ ചുമത്തിയത്. എന്നാൽ, അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചത്.

ABOUT THE AUTHOR

...view details