കേരളം

kerala

ETV Bharat / state

ദിലീപിന് ജഡ്ജിയുമായി ബന്ധം: കോടതിമാറ്റത്തിനായി അതിജീവിത സുപ്രീംകോടതിയില്‍ - അതിജീവിത

വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്

Actress attack case  survivor moves to Supreme Court  Supreme Court  നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക നീക്കം  കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത  സുപ്രീം കോടതി  വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക നീക്കം; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍

By

Published : Sep 29, 2022, 1:00 PM IST

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അതിജീവിതയുടെ നിര്‍ണായക നീക്കം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ ദിലീപിനും വിചാരണ കോടതി ജഡ്‌ജി ഹണി എം വര്‍ഗീസിനും എതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.

സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദങ്ങൾ. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്‌തത്.

ABOUT THE AUTHOR

...view details