എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കുന്നത് മാറ്റിവച്ചു. ആലുവ ജെഎഫ്‌സിഎം കോടതിയുടേതാണ് തീരുമാനം. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു.
കേസിലെ ഗൂഢാലോചനയെ കുറിച്ച് സുനി സംസാരിച്ചിരുന്നതായി അമ്മ വെളിപ്പെടുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് അമ്മയുടെ മൊഴിയെടുക്കാനുള്ള തീരുമാനം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴി നിർണായകമാകാനാണ് സാധ്യത.