എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകി ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് ആവശ്യം. ഈ മാസം 31ന് തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് സാവകാശം തേടി വീണ്ടും കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് - നടിയെ ആക്രമിച്ച കേസിൽ സാവകാശം തേടി ക്രൈംബ്രാഞ്ച്
ഈ മാസം 31ന് തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച്
READ MORE:'കേസ് അട്ടിമറിക്കുന്നു': അതിജീവിതയുടെ ഹർജി ബുധനാഴ്‌ചത്തേക്ക് മാറ്റി
അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നാരോപിച്ച് അതിജീവിത കോടതിയിൽ ഹർജി നൽകിയത് സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സമയം നീട്ടി നൽകാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
TAGGED:
നടിയെ ആക്രമിച്ച കേസ്