കേരളം

kerala

ETV Bharat / state

കാറിന് മുകളില്‍ മെട്രോ തൂണില്‍ നിന്നുള്ള കോൺക്രീറ്റ് വീണ സംഭവം: അന്വേഷിക്കുമെന്ന് കെഎംആർഎല്‍ - അര്‍ച്ചന കവി

മെട്രോ റെയിൽ പാതയിൽ ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഇടങ്ങളിൽ പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഡിഎംആര്‍സിയോട് കെഎംആർഎൽ.

കാറിന് മുകളില്‍ മെട്രോ തൂണില്‍ നിന്നുള്ള കോൺക്രീറ്റ് വീണ സംഭവം

By

Published : Jun 7, 2019, 10:21 PM IST

കൊച്ചി: നടി അർച്ചന കവി യാത്ര ചെയ്യവെ മെട്രോ തൂണിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണ് നാശനഷ്ടമുണ്ടായ സംഭവത്തിൽ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് കെഎംആർഎൽ. തൂണിൽ ഉണങ്ങിപ്പിടിച്ച സിമന്‍റ് കട്ട അടർന്നുവീണെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംആർസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.

മെട്രോ റെയിൽ പാതയിൽ ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഇടങ്ങളിൽ പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്. മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവ ദിവസം തന്നെ അപകടമുണ്ടായ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തൂണിൽ ഉണങ്ങിപ്പിടിച്ച സിമന്‍റ് താഴേക്ക് അടർന്നുവീണതാകാനാണ് സാധ്യത എന്നായിരുന്നു കണ്ടെത്തൽ.

കാർ അറ്റകുറ്റപ്പണി തീർക്കുന്നതിനുള്ള മുഴുവൻ പണവും മെട്രോ വഹിക്കുമെന്നും എംഡി അറിയിച്ചു. ഇന്നലെ രാവിലെയാണ് നടി അർച്ചന കവി യാത്രചെയ്യുന്നതിനിടെ മെട്രോ തൂണിൽ നിന്നും സിമൻറ് കാറിലേക്ക് അടർന്നു വീണത്. കാറിന്റെ മുൻഭാഗവും ചില്ലും തകർന്നിരുന്നു. തലനാരിഴയ്ക്കാണ് നടിയും ഡ്രൈവറും രക്ഷപ്പെട്ടത്.

ABOUT THE AUTHOR

...view details