നടിയെ അക്രമിച്ച കേസിൽ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന ആവശ്യവുമായി പൾസർ സുനി ഹൈക്കോടതിയിൽ. കേസിന്‍റെ വിചാരണ പ്രത്യേക കോടതിയിൽ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുളള നടിയുടെ ആവശ്യം ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുനിയുടെ അപേക്ഷ . നടിയുടെ ഹർജിയും സുനിയുടെ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നടിയെ അക്രമിച്ച കേസ് , വിചാരണ എറണാകുളത്ത് നിന്ന് മാറ്റരുതെന്ന് പൾസർ സുനിയുടെ അപേക്ഷ - നടിയെ അക്രമിച്ച കേസ്
കേസ് മറ്റ് ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകർക്കും സാക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. നീതിപൂർവകവും സ്വതന്ത്രവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും, വിചാരണ നീട്ടി പ്രതികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനാണ് നടിയുടെ ശ്രമമെന്നും പൾസർ സുനി അപേക്ഷയിൽ പറയുന്നു.
കേസ് മറ്റ് ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകർക്കും സാക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. നീതിപൂർവ്വവും സ്വതന്ത്രവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും, വിചാരണ നീട്ടി പ്രതികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനാണ് നടിയുടെ ശ്രമമെന്നും സുനി അപേക്ഷയിൽ പറയുന്നു. ജയിലിലായതിനാൽ മറ്റ് ജില്ലയിൽ കേസ് നടത്താൻ സുനിക്ക് വരുമാനമില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുളള ശ്രമമാണ് സുനിയുടെ ഭാഗത്ത് നിന്നുളളതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു.