കേരളം

kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

By

Published : Apr 8, 2019, 11:16 AM IST

കേസിൽ സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്.

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീലിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ തെളിയിക്കുന്നതിന് സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. എന്നാൽ ഏത് ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഹർജിയെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.

ABOUT THE AUTHOR

...view details