എറണാകുളം : സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന് പൊള്ളലേറ്റു. വൈപ്പിനില്‍ വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൈകള്‍ക്ക് പൊള്ളലേറ്റ നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്‌ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വള്ളത്തില്‍ നിന്ന് വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വിളക്ക് വിഷ്‌ണുവിന്‍റെ കൈയിലേക്ക് മറിഞ്ഞ് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല.