എറണാകുളം: 'ഒരുത്തി' സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിൽ ഉന്നയിച്ച വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നടന്‍ വിനായകൻ. മാധ്യമ പ്രവർത്തകയെ ഉദാഹരിച്ചുകൊണ്ട് വിനായകൻ നടത്തിയ മോശം പ്രസ്‌താവനയിലാണ് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
തന്‍റെ ചില സംസാരത്തിൽ താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു. അത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിച്ചു.
'എന്താണ് മീടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ, അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും? എന്‍റെ ലൈഫില്‍ ഞാന്‍ പത്ത് സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.