എറണാകുളം :അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
അഭിമുഖത്തിനിടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അവതാരക മരട് പൊലീസിൽ പരാതി നൽകിയിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. നടനെതിരെ കേസെടുത്ത പൊലീസ് ഇന്ന് (26-09-22) രാവിലെ മരട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.