കേരളം

kerala

ETV Bharat / state

ജോജുവിന്‍റെ കാർ തകർത്ത കേസ്‌; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു - കോൺഗ്രസ് നേതാക്കൾ മരട് സ്‌റ്റേഷനില്‍ കീഴടങ്ങി

ജോജുവിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പൊലീസിൽ കീഴടങ്ങി. ജോജു ഇടതുപക്ഷത്തിന്‍റെ ചട്ടുകമായി മാറിയെന്ന് മുൻ മേയർ ടോണി ചെമ്മണി കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കോലം കത്തിച്ചു.

congress worker surrendered in joju's car attack case  joju george vs congress  tony chammani against joju george  kpcc against joju george  ജോജുവിന്‍റെ കാർ തകർത്ത കേസ്‌  ടോണി ചമ്മണി കീഴടങ്ങി  കോൺഗ്രസ് നേതാക്കൾ കീഴടങ്ങി  ജോജു ജോര്‍ജ്ജ്‌ കോണ്‍ഗ്രസ്‌  കോൺഗ്രസ് നേതാക്കൾ മരട് സ്‌റ്റേഷനില്‍ കീഴടങ്ങി  congress leaders surrendered in marad station
ജോജുവിന്‍റെ കാർ തകർത്ത കേസ്‌; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു

By

Published : Nov 8, 2021, 4:45 PM IST

Updated : Nov 8, 2021, 5:26 PM IST

കൊച്ചി:കോൺഗ്രസ് ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജുവിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ പോലീസിൽ കീഴടങ്ങി. മുൻ മേയർ ടോണി ചമ്മണി, ജോസ് മാളിയേക്കല്‍, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി മനു ജേക്കബ്, മണ്ഡലം ഭാരവാഹി ജർജസ് എന്നിവരാണ് മരട് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

ജോജുവിന്‍റെ കാർ തകർത്ത കേസ്‌; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു

ALSO READ:കണ്ണൂരില്‍ ക്രിപ്റ്റോ കറൻസി (cryptocurrency) വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; നാലുപേര്‍ പിടിയില്‍

ജോജു ഇടതുപക്ഷത്തിന്‍റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി

ജോജുവിന്‍റെ നിഷ്‌പക്ഷതയിൽ തങ്ങൾക്ക് സംശയമുണ്ട്. സി.പി.എം നടത്താനിരിക്കുന്ന ജില്ല സമ്മേളനത്തിന്‍റെ ഭാഗമായുള്ള റാലികൾക്കെതിരെ പ്രതികരിക്കാൻ ജോജു തയാറാകുമോയെന്നും ടോണി ചമ്മണി ചോദിച്ചു.

കീഴടങ്ങാനെത്തിയ നേതാക്കളെ പ്രകടനമായി പൊലീസ് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ ആനയിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ജോജു ജോർജിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കീഴടങ്ങിയ കോൺഗ്രസ് നേതാക്കളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.

ALSO READ:ജോജുവിന്‍റെ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ പിൻബലമെന്ന് കോണ്‍ഗ്രസ്

മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ കോടതിയിൽ നിന്നും തിരിച്ചടി നേരിടാനുള്ള സാധ്യത പരിഗണിച്ചാണ് കീഴടങ്ങാൻ തീരുമാനിച്ചത്. നേരത്തെ ഈ കേസിൽ ഐ.എൻ.ടി.യു.സി പ്രവർത്തകനായ ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷെരീഫ് എന്നിവരെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ജോജുവിന്‍റെ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.

Last Updated : Nov 8, 2021, 5:26 PM IST

ABOUT THE AUTHOR

...view details