എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്നുമുള്ള ദിലീപിന്‍റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ഗൂഢാലോചനയും ബലാത്സംഗവും ഉള്‍പ്പടെയുള്ള കുറ്റമാണ് ചുമത്തിയിരുന്നത്.
എന്നാല്‍ അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കലാണ് ചുമത്തിയിട്ടുള്ളത്. ദിലീപിന്‍റെ സുഹൃത്ത് ശരത്തിന്‍റെ ആവശ്യവും കോടതി തള്ളി. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 31ലേയ്ക്ക് മാറ്റി.
സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍, ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കുകയും ദിലീപിനെതിരെ അധിക കുറ്റം ചുമത്തുകയും ചെയ്‌തിരുന്നു.
തനിക്കെതിരായ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരു വിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് അനുബന്ധ കുറ്റപത്രം തള്ളണമെന്ന ദിലീപിന്‍റെ ഹർജി കോടതി തള്ളിയത്.
also read:നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരെ ചുമത്തിയ അധിക കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്നതില്‍ വിധി ഇന്ന്