എറണാകുളം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വരാപ്പുഴയിൽ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നിന്നാണ് നടന്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ടത്. ഇക്കാര്യം ധര്‍മ്മജന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
തന്‍റെ അടുത്ത സുഹൃത്തിന്‍റെ സഹോദരങ്ങളായിരുന്നു പടക്ക നിർമാണ കേന്ദ്രം നടത്തിയിരുന്നതെന്നും താൻ എപ്പോഴും അവിടെ പോകാറുണ്ടെന്നും രണ്ട് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്നും ധര്‍മജന്‍ പറഞ്ഞു. സുഹൃത്തിന്‍റെ സഹോദരങ്ങള്‍ക്ക് പടക്ക നിര്‍മാണ കേന്ദ്രം നടത്താന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും പാലക്കാട് വിശാലമായ സൗകര്യമുള്ള സ്ഥലത്തേയ്‌ക്ക് മാറ്റാനിരിക്കെയാണ് അപകടം സംഭവിച്ചതെന്നും ധർമജൻ പറഞ്ഞു.
അതേസമയം പടക്ക നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാ കളക്‌ടര്‍ രേണു രാജ് വ്യക്തമാക്കി. ജെൻസൺ എന്നയാൾക്ക് പടക്ക വില്‍പ്പനയ്ക്കുള്ള അനുമതി മാത്രമാണ് ഉള്ളതെന്നും പടക്ക നിർമ്മാണത്തിനും സംഭരണത്തിനും അനുമതി ഇല്ലായിരുന്നുവെന്നും കളക്‌ടര്‍ വ്യക്തമാക്കി.