എറണാകുളം:വെള്ളറടയിൽ പീഡനാരോപണം ഉന്നയിച്ച സ്‌ത്രീക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. കൊവിഡ് മുക്തയായ സ്‌ത്രീയെ ഹെൽത്ത് ഇൻസ്പെക്‌ടർ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി. സംഭവം കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ മാനോവീര്യം കെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഹെൽത്ത് ഇൻസ്പെക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഹെൽത്ത് ഇൻസ്പെക്‌ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവതിക്കെതിരെ നടപടി - vellarada health inspector
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഹെൽത്ത് ഇൻസ്പെക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി നടപടി
എന്നാൽ ഇതിനെതിരെ ഹെൽത്ത് ഇൻസ്പെക്‌ടർ ഹൈക്കോടതിയെ സമീപച്ചതോടെയാണ് പരാതിക്കാരി നിലപാട് മാറ്റിയത്. പരാതിയില്ലെന്നും ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്നും യുവതി കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഇതേ തുടർന്നാണ് യുവതി പരാതി നൽകാനുണ്ടായ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ ഡിജിപിക്ക് കോടതി നിർദേശം നൽകിയത്. പീഡനം നടന്നിട്ടില്ലെന്നും ബന്ധുക്കളുടെ സമ്മർദ്ദ പ്രകാരമാണ് വ്യാജ പരാതി നൽകിയതെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് പരിഗണിച്ച് ക്രിമിനൽ നടപടി ചട്ടം 152 പ്രകാരം വ്യാജ പരാതി നൽകിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു.