കൊച്ചി: ആസിഡ് ആക്രമണങ്ങൾക്കെതിരെ സമൂഹ മനസാക്ഷിയെ ഉണർത്താൻ രാജ്യാന്തര യാത്രയുമായി നാലംഗ സംഘം. കൊച്ചിയിലെ നാല് അഭിഭാഷകരാണ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ബുള്ളറ്റിൽ യാത്ര ചെയ്ത് പ്രചാരണം നടത്തുന്നത്. രണ്ട് മാസം നീണ്ട് നിൽക്കുന്ന യാത്രക്കിടയിൽ രാജ്യത്തെ എല്ലാ ഹൈക്കോടതികളും സംഘം സന്ദർശിക്കും. ആസിഡ് ആക്രമണങ്ങൾക്ക് ഇരയായ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി ഡൽഹിയിൽ പ്രവർത്തിക്കുന്ന ഷീറോസ് എന്ന സംഘടനയുമായി സഹകരിച്ചാണ് ത്രിരാഷ്ട്ര പര്യടനം സംഘടിപ്പിക്കുന്നത്. യാത്രയിൽ സംഘടനക്ക് വേണ്ടി ധനസമാഹരണവും നടത്തും.
ആസിഡ് ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര യാത്രയുമായി നാലംഗ സംഘം - international travel
അറുപത് ദിവസം കൊണ്ട് മുപ്പതിനായിരം കിലോമീറ്റർ മൂന്ന് രാജ്യങ്ങളിലായി പൂർത്തിയാക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.
ആസിഡ്
ആസിഡ് ആക്രമണങ്ങങ്ങൾക്ക് വിധേയരായ സ്ത്രീകൾ സൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യം നിലവിലുണ്ട്. കൊലപാതകത്തേക്കാൾ ഭയാനകരമാണ് സ്ത്രീകൾക്ക് നേരെ നടന്ന ആസിഡ് ആക്രമണങ്ങൾ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തതെന്ന് യാത്രാംഗമായ അഡ്വ. വിഷ്‌ണു ദിലീപ് പറഞ്ഞു. ശനിയാഴ്ച രാവിലെ അഡ്വ. ബി എ ആളൂർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അഭിഭാഷകരായ സോമൻ, ഹിജാസ്, ഗ്ലാഡ്‌വിൻ എന്നിവരാണ് 'ട്രിനേഷൻ' എന്ന് പേരിട്ടിരിക്കുന്ന പര്യടനത്തിലെ മറ്റ് അംഗങ്ങൾ.
Last Updated : Aug 3, 2019, 3:51 AM IST