കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്‌; ദിലീപ് ഉള്‍പ്പടെയുള്ള പ്രതികൾ ഹാജരായി - actress attack case

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു

dileep case  നടിയെ ആക്രമിച്ച കേസ്‌  actress attack case
പ്രതികൾ

By

Published : Jan 6, 2020, 1:17 PM IST

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. തിങ്കളാഴ്ച മുഴവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. അടച്ചിട്ട കോടതി മുറിയിൽ നടപടികൾ ആരംഭിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിച്ചു.
ദിലീപ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കുറ്റം ചുമത്തിയത്. അതേസമയം പ്രതികൾ കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ തുടങ്ങുന്ന തിയതി കോടതി ചൊവ്വാഴ്ച തീരുമാനിക്കും.

ABOUT THE AUTHOR

...view details