എറണാകുളത്ത് റെയിൽവേട്രാക്കിലെ കൊലപാതകം; പ്രതി അറസ്‌റ്റിൽ - murder
മോഷണ മുതൽ പങ്ക് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
![എറണാകുളത്ത് റെയിൽവേട്രാക്കിലെ കൊലപാതകം; പ്രതി അറസ്‌റ്റിൽ റെയിൽവേട്രാക്കിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി അറസ്‌റ്റിൽ റെയിൽവേട്രാക്കിൽ മൃതദേഹം പുല്ലേപ്പടി accused arrested in pullepady murder pullepady murder എറണാകുളം murder ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10406822-thumbnail-3x2-arrest.jpg)
എറണാകുളം: കൊച്ചി പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ചയാണ് ജോബിയെന്ന യുവാവിന്‍റെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് മനാശേരി ബിനോയിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. മോഷണ മുതൽ പങ്ക് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപ്പെടുത്തിയശേഷം കത്തിച്ച് റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളുകയായിരുന്നു. എന്നാൽ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി.