എറണാകുളം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കെ.എം.എഫ് ഭാരവാഹിയും സംവിധായകനുമായ ആഷിഖ് അബുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. ആഷിഖ് അബുവിന്റെ കഫേ പപ്പായ എന്ന സ്ഥാപനത്തിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
കെഎംഎഫ് ക്രമക്കേട്; ആഷിഖ് അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി - Kochi Music Foundation
ആഷിഖ് അബുവിന്റെ കഫേ പപ്പായ എന്ന സ്ഥാപനത്തിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇടത് സഹയാത്രികനായതുകൊണ്ടാണ് ആഷിഖ് അബുവിനെ സർക്കാർ പിന്തുണയ്ക്കുന്നതെന്ന് എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാനെന്ന പേരിൽ സംഗീതനിശ നടത്തി പണം സ്വരൂപിച്ച സംവിധായകൻ ആഷിഖ് അബു വൻ തട്ടിപ്പാണ് നടത്തിയത്. ഇവരെ കയ്യാമം വെയ്ക്കേണ്ട ഡിജിപിയാണെങ്കിൽ വെടിയുണ്ട വിറ്റ് ജീവിക്കുകയാണ്. സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് ആഷിഖ് അബുവിനെ രക്ഷിക്കുന്നത്. കളവ് മുതൽ തിരിച്ച് കൊടുത്താൽ പ്രശ്നം തീരില്ലെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. എറണാകുളം പാസ്പോർട്ട് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കഫെ പപ്പായയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു.